Sorry, you need to enable JavaScript to visit this website.

മാഹിയിലെ  എം.എം.സിക്ക്  ദേശീയ സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം 

മെഡിക്കല്‍ സേവന രംഗത്തെ മികവിനുള്ള ദേശീയ സ്റ്റാര്‍ട്ട് അപ്പ് അവാര്‍ഡ്, മുംബൈയില്‍,  എംഎസ്എംഇ കോണ്‍ഫറന്‍സില്‍ വെച്ച് മാഹി മെഡിക്കല്‍ & ഡയഗ്നസ്റ്റിക് സെന്ററിന് വേണ്ടി ചെയര്‍മാന്‍ മന്‍സൂര്‍  പള്ളൂര്‍,   ബോംബെ സ്റ്റോക്ക്  എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആനന്ദ് ചാരിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

മുംബൈ- മാഹിയിലെ  ആരോഗ്യ സേവന കേന്ദ്രമായ എം.എം.സിക്ക് ദേശീയ സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ഡെര്‍മറ്റോളജി, ഇ എന്‍ ടി, ഗൈനക്കോളജി, നെഫ്രോളജി, യൂറോളജി, കാര്‍ഡിയോളജി, പീഡിയാട്രിക്‌സ്, റേഡിയോളജി തുടങ്ങി എല്ലാ സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഒ പി വിഭാഗത്തില്‍   വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭം എന്ന നിലക്കാണ് മാഹി എം. എം. സിക്ക് ദേശീയ സ്റ്റാര്‍ട്ട് അപ്പ്  പുരസ്‌കാരം ലഭിച്ചത്. വിപുലമായ രീതിയിലുള്ള മെഡിക്കല്‍  ലാബോറോട്ടറി സൗകര്യം, ഡിജിറ്റല്‍ എക്‌സ്‌റേ, ഇ സി ജി, എക്കോ കാര്‍ഡിയോഗ്രാം, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഫിസിയോതെറാപ്പി, സൗജന്യ കമ്പ്യൂട്ടര്‍ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങളോടൊപ്പം മാഹിയിലും സമീപ പ്രദേശങ്ങളിലുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെയും മാഹി എം. എം. സി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ആരോഗ്യ സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം മുംബൈ സിഡ്കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആനന്ദ് ചാരിയില്‍ നിന്ന് എം എം സി ചെയര്‍മാന്‍ മന്‍സൂര്‍ പള്ളൂര്‍ ഏറ്റുവാങ്ങി. ടി ക്യു വി മാനേജിംഗ് ഡയറക്ടറും സ്റ്റാര്‍ട്ട് അപ്പ് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ കേതന്‍ വക്കാരിയയും ചടങ്ങില്‍ പങ്കെടുത്തു.
 

Latest News