Sorry, you need to enable JavaScript to visit this website.

അവിഹിതം ശീലമാക്കിയ പോലീസുകാരനെ  പൊതുജന മധ്യത്തില്‍ ഭാര്യ കൈകാര്യം ചെയ്തു 

ലഖ്‌നൗ-അവിഹിത ബന്ധം ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിളിന് രണ്ടാം ഭാര്യയുടെ മര്‍ദ്ദനം. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പാര്‍ക്കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്റെ വസ്ത്രമടക്കം യുവതി വലിച്ചുകീറി. എന്തിനാണ് മര്‍ദ്ദനമെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയതിനാണ് മര്‍ദ്ദനം എന്ന് വിശദമാക്കിയ ശേഷം യുവതി മര്‍ദ്ദനം തുടരുകയായിരുന്നു.
നൌബാസ്റ്റ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റത്. അവിഹിത ബന്ധം പുലര്‍ത്തിയെന്ന ഇയാളുടെ ഭാര്യയുടെ പരാതിയില്‍ അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് ഇവരെ വിവാഹം ചെയ്തത്. ഇവര് രണ്ട് പേരുമല്ലാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് നിലവിലെ മര്‍ദ്ദനത്തിന് കാരണമായത്.  സംഭവം കണ്ടുനിന്ന ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കി. 

Latest News