Sorry, you need to enable JavaScript to visit this website.

അശോക് ഗെഹ്‌ലോട്ടിനെ പുകഴ്ത്തി മോഡി, സൂക്ഷിക്കണമെന്ന് പൈലറ്റ്

ന്യൂദല്‍ഹി- രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കല്ലുകടി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദം. ഗെഹ്‌ലോട്ട് മുതിര്‍ന്ന മുഖ്യമന്ത്രിയാണെന്നായിരുന്നു മോഡിയുടെ പ്രശംസ. എന്നാല്‍ മോഡിയുടെ പ്രശംസയെ സൂക്ഷിക്കണമെന്നും അത് ചെറുതായി കാണേണ്ടെന്നുമാണ് പൈലറ്റ് ജയ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതുപോലെ തന്നെ മോഡി ഗുലാം നബി ആസാദിനെ പാര്‍ലമെന്റില്‍ പ്രശംസിച്ചിരുന്നു. പിന്നെയെന്തു സംഭവിച്ചുവെന്ന് നമ്മള്‍ എല്ലാവരും കണ്ടതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചൊവ്വാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് മോഡി ഗെഹ്‌ലോട്ടിനെ പ്രശംസിച്ചത്. മുഖ്യമന്ത്രിമാരായിരുന്ന താനും അശോക് ഗെഹ്‌ലോട്ടും കഠിനമായി അധ്വാനിച്ചിരുന്നു. അദ്ദേഹം ഞങ്ങളേക്കാള്‍ ഏറെ മുതിര്‍ന്ന നേതാവാണ്. ഇപ്പോള്‍ ഉള്ള മുഖ്യമ്രന്തിമാരില്‍ ഏറ്റവും മുതിര്‍ന്നയാളാണ് അദ്ദേഹം മോഡി പറഞ്ഞു.

അതേസമയം, സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം ഗെഹ്‌ലോട്ടിനെ വീണ്ടും പ്രകോപിപ്പിച്ചു. അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു ഗെലോട്ട് പ്രതികരിച്ചു.

 

Latest News