Sorry, you need to enable JavaScript to visit this website.

ദുബായ് ഗ്ലോബല്‍ വില്ലേജ് ഉദ്ഘാടനത്തിന് വന്‍ ജനപ്രവാഹം, റെക്കോര്‍ഡ് സന്ദര്‍ശകര്‍

ദുബായ്- ദുബായ് ഗ്ലോബല്‍ വില്ലേജ് ഉദ്ഘാടനത്തിന് ആദ്യ ദിനമെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍.  എണ്ണം എത്രയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ഒട്ടേറെ ആകര്‍ഷണങ്ങളുമായി ഇന്നലെയാണ് ആഗോളഗ്രാമം തുറന്നത്. ഇനിയുള്ള ദിവസങ്ങള്‍ വിസ്മയങ്ങളുടേതാണ്. സന്ദര്‍ശകര്‍ക്കായി 10,000 ജീവനക്കാര്‍ സേവനനിരതരാണ്. 90ലേറെ പേര്‍ സാംസ്‌കാരിക മേഖലയെയും പ്രതിനിധീകരിക്കുന്നു.
ഇന്ത്യയടക്കം 27 പവലിയനുകളാണ് അണിനിരന്നിട്ടുള്ളത്. ഖത്തറും ഒമാനും ഇതാദ്യമായി ഇപ്രാവശ്യം പവലിയനുകളൊരുക്കി. ആകെ 3,500 ഷോപ്പിംഗ് ഔട്‌ലറ്റുകളാണുള്ളത്. ഇതില്‍ 43 എണ്ണം ഏഷ്യന്‍ രാജ്യങ്ങളുടേതാണ്.

 

Latest News