Sorry, you need to enable JavaScript to visit this website.

കറൻസികളിൽ ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തണം-കെജ്്‌രിവാൾ

ന്യൂദൽഹി-കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമെ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉൾപ്പെടുത്തണമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയിലെ മുഴുവൻ കറൻസികളിലും ചിത്രം പതിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ഇത് ആവശ്യമാണ്. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാലാണ്ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അത് നമുക്കും സ്വീകരിച്ചൂടേ എന്നും കെജ്‌രിവാൾ ചോദിച്ചു.
 

Latest News