Sorry, you need to enable JavaScript to visit this website.

സിബിഎസ്ഇ ആസ്ഥാനത്തിനു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം 

ന്യൂദല്‍ഹി- ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. സിബിഎസ്ഇ ആസ്ഥാനത്തിനു പുറത്ത് നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. സിബിഎസ്ഇയുടെ പിഴവിന് തങ്ങളാണ് വിലനല്‍കുന്നതെന്ന മുദ്രാവാക്യം മുഴക്കിയാണ് വിദ്യാര്‍ഥികള്‍ എത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം സിബിഎസിഇക്കാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിന് പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്. സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറെ നാല് മണിക്കൂറോളം ദല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ചോദ്യപേപ്പര്‍ 3500 രൂപയ്ക്കാണ് വിറ്റതെന്നും ഇത് 500 പേര്‍ക്ക് മറിച്ചുവിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യപേപ്പറിന് ഒരുക്കിയ സുരക്ഷയെ കുറിച്ചും അവ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് കണ്‍ട്രോളറില്‍നിന്ന് പോലീസ് ശേഖരിച്ചത്. ചോദ്യപേപ്പര്‍ ചോരുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ ഇതുസംബന്ധിച്ച പരാതി സിബിഎസ്ഇ അധികൃതര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.  

Latest News