Sorry, you need to enable JavaScript to visit this website.

ഇന്‍ഡോറില്‍ മൂന്ന് നില കെട്ടിടത്തിന്  തീപിടിച്ച് ഏഴ്  പേര്‍ മരിച്ചു

ഭോപാല്‍- ഇന്‍ഡോറില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് വന്‍ അപകടം. വിജയ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 7 പേര്‍ മരിക്കുകയും 8 പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് നിലവില്‍ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വിജയ് നഗറിലെ സ്വര്‍ണബാഗ് മൊഹല്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വൈകി കെട്ടിടത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയെന്നും ആളുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്നേ തന്നെ തീ പടര്‍ന്നു പിടിക്കുകയുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്‌നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കെട്ടിടത്തിലുണ്ടായിരുന്ന 7 പേര്‍ക്ക് പൊള്ളലേറ്റ് ജീവന്‍ നഷ്ടമായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
 

Latest News