Sorry, you need to enable JavaScript to visit this website.

കളിക്കിടെ പഞ്ചാബില്‍ കബഡി താരത്തെ വെടിവച്ചു കൊന്നു

ജലന്ദര്‍- കബഡി ടൂര്‍ണമെന്റിനിടെ ഇന്റര്‍നാഷനല്‍ കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയനെ അക്രമി സംഘം വെടിവച്ചു കൊന്നു. ജലന്ദറിലെ മല്ലിയന്‍ ഖുര്‍ദിലാണ് സംഭവം. നാലു പേരടങ്ങുന്ന അക്രമി സംഘം താരത്തിന്റെ തല ഉന്നംപിടിച്ചാണ് നിറയൊഴിച്ചത്. 40കാരനായ സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതിക്രൂരമായ ഈ കൊലപാതകത്തിന്റെ ദൃസ്യങ്ങല്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. അക്രമികള്‍ മരങ്ങള്‍ക്കിടയില്‍ മാറി നിന്ന് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കളി നടക്കുന്ന ഓപണ്‍ സ്റ്റേഡിയത്തിനു സമീപത്തുണ്ടായിരുന്ന സന്ദീപിനെ അക്രമികള്‍ ഏഴോ എട്ടൊ തവണ വെടിവച്ചെന്ന് പോലീസ് പറയുന്നു.
 

Latest News