Sorry, you need to enable JavaScript to visit this website.

താക്കീതുകള്‍ ഫലിച്ചു; തുഷാര്‍  വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് 

ന്യൂദല്‍ഹി- ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഉത്തര്‍പ്രദേശില്‍നിന്ന് മത്സരിക്കാന്‍  അടുത്തയാഴ്ച നാമനിര്‍ദേശപത്രിക നല്‍കുമെന്നാണ് സൂചന. അതേസമയം, യുപിയില്‍ നിന്നു തനിക്കു രാജ്യസഭാ സീറ്റ് നല്‍കിയതായുള്ള വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നു  തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബസമേതം ദുബായിലാണെന്നും തുഷാര്‍ പറഞ്ഞു. 
എന്‍ഡിഎയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. ഇടതുമുന്നണിയോട് അടുക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രത്യക്ഷ സൂചനയും നല്‍കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബിഡിജെഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ബിജെപി തന്നെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസിനൊപ്പം കേരളത്തിലെ മറ്റു ഘടകകക്ഷികള്‍ക്കും പദവികള്‍ നല്‍കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.

Latest News