Sorry, you need to enable JavaScript to visit this website.

മതംമാറ്റങ്ങള്‍ക്കെതിരെ നിയമം വേണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ജലന്ദര്‍- മത പരിവര്‍ത്തനങ്ങള്‍ക്കെതിരെ നിയമം ഉണ്ടാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്കായി എത്തിയ കെജ്‌രിവാള്‍ ജലന്ദറില്‍ വ്യാപാരികളും ബിസിനസ്‌കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം പറഞ്ഞത്. മതംമാറ്റങ്ങള്‍ക്കെതിരെ നിയമം വേണം, എന്നാല്‍ അത് ദുരുപയോഗിച്ച് ആരു പീഡിപ്പിപ്പെടാനും പാടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

മതം ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമാണ്. എല്ലാവര്‍ക്കും ആരാധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആരെങ്കിലും പണം നല്‍കിയോ പീഡിപ്പിച്ചോ നര്‍ബന്ധപൂര്‍വം മതംമാറ്റുന്നത് തെറ്റാണ്- അദ്ദേഹം പറഞ്ഞു. ജലന്ദറില്‍ പാവപ്പെട്ടവരെ പണം നല്‍കി പ്രീണിപ്പിച്ച് മതം മാറ്റല്‍ നടക്കുന്നുവെന്ന ആരോപണം ചര്‍ച്ചയില്‍ സംസാരിച്ച ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കെജ്‌രിവാളിന്റെ ഈ മറുപടി. 

Latest News