Sorry, you need to enable JavaScript to visit this website.

നിര്‍ബന്ധമതംമാറ്റം ആരോപിച്ച് ഇന്‍ഡോറില്‍ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു

ഉജ്ജയ്ന്‍- ഹിന്ദുസ്ത്രീയെ ബലമായി കടത്തിക്കൊണ്ടുപോയി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുസ്്‌ലിം യുവാവിനെഇന്‍ഡോര്‍ പോലീസ് അറസ്റ്റ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന നാടകീയ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് അറസ്റ്റ്.

ജയ്പൂരിലേക്ക് പോകുകയായിരുന്ന പുരുഷനെയും സ്ത്രീയെയും ട്രെയിനില്‍നിന്ന് ബലമായി ഇറക്കി ഉജ്ജയിന്‍ സ്റ്റേഷനിലെ റെയില്‍വേ പോലീസിലേക്ക് സംഘ്്പരിവാര്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോകുകുയായിരുന്നു. മതംമാറ്റത്തിനായാണ് കൊണ്ടുപോയതെന്നാണ് ആരോപണം. എന്നാല്‍ സ്ത്രീയും പുരുഷനും ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരേയും വിട്ടയക്കുകയും ചെയ്തു.
സ്ത്രീയുടെ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍നിര്‍ബന്ധിത മതപരിവര്‍ത്തനം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ആസിഫ് ഷെയ്ഖും സാക്ഷി ജെയിന്‍ (25) എന്ന സ്ത്രീയുമാണ് കേസുമായി ബന്ധപ്പെട്ടവര്‍. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്ന് ഇറക്കി, ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പോലീസിലേക്ക് വലിച്ചിഴച്ചാണ് ഇവരെ കൊണ്ടുപോയത്.

മാതാപിതാക്കളെ വിളിച്ച് വരുത്തിയതിന് ശേഷമാണ് ഇരുവരെയും വിട്ടയച്ചതെന്നും അവര്‍ കുടുംബസുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയതായും ഉജ്ജയിന്‍ ജിആര്‍പി പോലീസ് സൂപ്രണ്ട് നിവേദിത ഗുപ്ത അന്ന് പറഞ്ഞു.

 

Latest News