കൊച്ചി- ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയാണ് പരിശോധനയ്ക്കായി എറണാകുളത്തുനിന്നുള്ള സംഘം എത്തിയത്. എൻജിനീയറിംഗ് വിഭാഗത്തിലാണ് വിജിലൻസിന്റെ ആദ്യപരിശോധന നടന്നത്. മുഴുവൻ വിഭാഗങ്ങളിലും പരിശോധന നടത്തും.മുൻകൂർ നോട്ടീസ് നൽകാതെയാണ് പരിശോധനക്ക് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.