Sorry, you need to enable JavaScript to visit this website.

വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുമെടുത്ത് കോടീശ്വരന്റെ  ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ഇന്‍ഡോര്‍-വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ െ്രെഡവര്‍ക്കൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. മധ്യപ്രദേശ് ഇന്‍ഡോറിലെ ഖജ്‌റാന പ്രദേശത്തെ കോടീശ്വരനാണ് ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഈ മാസം 13 മുതല്‍ ഭാര്യയെ കാണുന്നില്ലെന്നാണ് പരാതിയിലുള്ളത്. ഇമ്രാന്‍ (32) എന്ന ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഭാര്യ ഒളിച്ചോടിയതാണെന്നും അലമാരയിലിരുന്ന 47 ലക്ഷം രൂപ എടുത്താണ് പോയതെന്നും പരാതിയിലുണ്ട്. ഭാര്യയേക്കാള്‍ 13 വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കായി ഖന്ദ്വ, ജവറ, ഉജ്ജയ്ന്‍, റത്‌ലം എന്നിവിടങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
 

Latest News