Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിൽ പതിവ് പരിപാടി

 

കേരളം ഞെട്ടിയ സംഭവമായിരുന്നു അഞ്ചലിലെ ഉത്രയുടെ  കൊലപാതകം. സംസ്ഥാനത്ത് ഇതിന് മുൻപ് ഒരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിൽ ഭർത്താവായ സൂരജ് ദീർഘനാളത്തെ ആസൂത്രണം നടത്തി കൊടും വിഷമുള്ള പാമ്പിനെ വാങ്ങി ഉത്രയെ ഉറക്കത്തിൽ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേരളം ദിവസങ്ങളോളം ചർച്ച ചെയ്ത ഈ കൊലപാതകത്തിന്റെ വിധി അടുത്ത ദിവസം വരാനിരിക്കുകയാണ്. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപാതകം നടത്തുന്നത് ഉത്ര സംഭവത്തിന് മുൻപ് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെങ്കിലും രാജസ്ഥാനിൽ ഇത് സാധാരണ സംഭവമാണത്രേ. ഇത് വെറുതെ പറയുന്നതല്ല. സുപ്രീം കോടതിയാണ് ഇത്തരത്തിലുള്ള ഒരു കേസ് പരിഗണിക്കവേ ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. 

പാമ്പാട്ടികളിൽ നിന്ന് വിഷമുള്ള പാമ്പുകളെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെൻഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ രാജസ്ഥാനിൽ സർവ്വസാധാരമായിരിക്കുകയാണെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്താണ് വെളിപ്പെടുത്തിയത്. 2019 ൽ ഒരു സ്ത്രീയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കൃഷ്ണകുമാർ എന്ന യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതി ഇത് സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്. ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കോടതിയുടെ പരാമർശം സൂചിപ്പിക്കുന്നത്.

കൃഷ്ണകുമാറിന്റെ സഹായത്തോടെ സ്ത്രീയുടെ മരുമകളും കാമുകനും ചേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. ഇരുവരും ഇപ്പോൾ ജയിലിലാണ്
 


 

Latest News