Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വീണ്ടും  ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

മുംബൈ- കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യ- യു.എ.ഇ വിമാനസര്‍വീസ് ജൂലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഏതാനും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് 900 മുതല്‍ 2,799 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 57000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ജൂലൈ 15, 16 തിയതികളില്‍ മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏതാനും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയര്‍ലൈന്‍സ് വെബ്‌സൈറ്റ് പറയുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്‌ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയു.എ.ഇ വിമാനസര്‍വീസ് റദ്ദാക്കിയത്. പിന്നീട്ട് ഘട്ടം ഘട്ടമായി വിലക്ക് ജൂലൈ 15വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഇതുവരെ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
 

Latest News