Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഭീകരവാദമല്ല; ദല്‍ഹി കലാപ കേസില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ദല്‍ഹി കലാപക്കേസിലുള്‍പ്പെടുത്തി യുഎപിഎ ചുമത്തി ജയിലലടച്ച പൗരവാകശ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥിക്കും ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പിഞ്ച്‌റ തോഡ് അംഗങ്ങളായ നടാഷ നര്‍വാല്‍, ദേവാംഗന കാലിത, ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 

ഭരണഘടന ഉറപ്പു നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ട്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കാണിക്കുന്ന വ്യഗ്രതയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം മാഞ്ഞു പോകുന്നു. ഈ ചിന്താഗതിക്കാണ് സ്വീകാര്യത ലഭിക്കുന്നതെങ്കില്‍ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമാണ്- ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ മൃദുല്‍, അനുപ് ജയ്‌റാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയും പാസ്‌പോര്‍ട്ടും കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

2020 മേയിലാണ് ദല്‍ഹി പോലീസ് മൂന്നുപേരേയും അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടെ ദല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. 


 

Latest News