Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാം വിളിക്കാന്‍ തിഹാര്‍ ജയിലില്‍ മര്‍ദനം

ന്യൂദല്‍ഹി- ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മറ്റു തടവുകാര്‍ മര്‍ദിച്ചതായി ഐ.എസുകാരനെന്ന് ആരോപിക്കപ്പെടുന്ന തടവുകാരന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ റഷീദ് സഫര്‍ എന്നയാളാണ് ജയിലില്‍ മര്‍ദനം നേരിടുന്നുവെന്ന പരാതി ബോധിപ്പിച്ചത്. 2018 ലാണ് ഇയാള്‍ അറസ്റ്റിലായത്.
തിഹാര്‍ ജയിലില്‍നിന്ന് റഷീദ് സഫര്‍ ഇക്കാര്യം ടെലിഫോണിലാണ് പിതാവിനെ അറിയിച്ചതെന്ന് കോടതിയില്‍  സമര്‍പ്പിച്ച ഹരജിയില്‍ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. സത്യവാങ്മൂലം വ്യാഴാഴ്ച പരിഗണിക്കും. ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ജയില്‍ സൂപ്രണ്ടിനു നല്‍കണമെന്നാണ് ആവശ്യം.

 

Latest News