Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിനെ ചങ്ങലയില്‍ ബന്ധിച്ച് ഹാജരാക്കാന്‍ അനുമതി തേടി ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനേയും ഖാലിദ് സെയ്ഫിയേയും കൈയാമം വെച്ച് ചങ്ങലയില്‍ ബന്ധിച്ച് ഹാജരാക്കാന്‍ കോടതിയുടെ അനുമതി തേടി ദല്‍ഹി പോലീസ്.


രക്ഷപ്പെടാന്‍ സാധ്യതയുള്ള പ്രതികളെ കൊണ്ടുവരുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും കൈയാമം വെക്കാന്‍ അനുവദിക്കണമെന്ന് കര്‍കര്‍ദൂമ കോടതിയിലാണ് പോലീസ് അപേക്ഷ നല്‍കിയത്.


2020 ഫെബ്രുവരിയില്‍ ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ജെ.എന്‍.യു വിദ്യാര്‍ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പ്രതി ചേര്‍ത്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതിനു ശ്രമിച്ചുവെന്നും അക്രമത്തിനു പ്രേരിപ്പിച്ചുവെന്നുമാണ് ഖജൂരിഖാസ് പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ദല്‍ഹി പോലീസിലെ സ്‌പെഷല്‍ വിംഗ് ഫയല്‍ ചെയ്ത രണ്ടാമത്തെ കേസ്. രണ്ട് കേസുകളിലും ഉള്‍പ്പെടുത്തിയ സെയ്ഫി ജഗത്പുരി പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത വധശ്രമക്കേസിലും പ്രതിയാണ്. ഇരുവരും നിലവില്‍ ജയിലിലാണ്.

 

Latest News