Sorry, you need to enable JavaScript to visit this website.

ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ബോയിങിന് യുഎസ് സര്‍ക്കാരിന്റെ അനുമതി

ന്യൂദല്‍ഹി- ബോയിങ് നിര്‍മ്മിക്കുന്ന എഫ്-15ഇഎക്‌സ് പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ യുഎസ് സര്‍ക്കാര്‍ ബോയിങിന് ലൈസന്‍സ് അനുവദിച്ചു. 114 മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ വ്യോമ സേനയുടെ പദ്ധതിയിലാണ് ബോയിങിന്റെ കണ്ണ്. സ്വീഡിഷ് കമ്പനിയായ ഗ്രിപെന്‍, ഫ്രാന്‍സിന്റെ റഫേല്‍ എന്നീ കമ്പനികളുമായാണ് ബോയിങിനു മത്സരിക്കേണ്ടി വരിക. സോവിയറ്റ് കാലത്തെ പഴയ യുദ്ധവിമാനങ്ങള്‍ക്കു പകരം പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് വ്യോമ സേനയുടെ പദ്ധതി. 

എഫ്-15ഇഎക്‌സ് പോര്‍വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യയും യുഎസു നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ബോയിങ് ഡിഫന്‍സ്, സ്‌പേസ് ആന്റ് സെക്യൂരിറ്റിയുടെ ഇന്ത്യാ ഫ്‌ളൈറ്റ് ലീഡ് ഡയറക്ടര്‍ അങ്കൂര്‍ കനംഗലേക്കര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമ സേനയുടമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അനുമതി നല്‍കുന്ന മാര്‍ക്കറ്റിങ് ലൈസന്‍സാണ് യുഎസ് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രാഥമിക നീക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

മറ്റൊരു യുഎസ് കമ്പനിയായ ലോക്കീഡ് മാര്‍ട്ടിനും അവരുടെ എഫ്-21 പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാമെന്ന വാഗ്ദാനമാണ് ലോക്കീഡ് മാര്‍ട്ടിന്‍ മുന്നോട്ടു വയ്ക്കുന്നത്.
 

Latest News