Sorry, you need to enable JavaScript to visit this website.

പ്രതീക്ഷക്കൊത്തുയര്‍ന്നില്ല; ഇന്ത്യ മാന്ദ്യത്തില്‍ പ്രവേശിച്ചതായി കണക്കുകള്‍

മുംബൈ- ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനം ഇടിഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തില്‍ പ്രവേശിച്ചതായാണ് കണക്കുകള്‍ കാണിക്കെന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗം വികസിക്കുന്ന പ്രധാന സമ്പദ്ഘടനകളില്‍ ഇന്ത്യ വളരെ മോശം അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയ 23.9 ശതമാനം സങ്കോചത്തില്‍ പുതിയ കണക്കുകള്‍ മെച്ചപ്പെട്ടുവെങ്കിലും, ഉപഉപഭോക്തൃ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ കടുത്ത പോരാട്ടത്തിലാണ്.  കോവിഡ് അണുബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
 1947 ന് ശേഷം ആദ്യമായി രാജ്യം സാങ്കേതിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്നാണ് തുടര്‍ച്ചയായി രണ്ട് പാദത്തിലുണ്ടായ ഇടിവ് വ്യക്തമാക്കുന്നത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ക്ക് ശേഷം  സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ വളര്‍ച്ച ഇന്ത്യയിലുമുണ്ടാകുമെന്ന്  പ്രതീക്ഷിച്ചിരുന്നു.

 

Latest News