Sorry, you need to enable JavaScript to visit this website.

ഉപഗ്രഹങ്ങളെ പോലെ ഇവിഎമ്മുകളും  ഹാക്ക് ചെയ്യാം-കോണ്‍ഗ്രസ്

പട്‌ന-ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇവിഎമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ്. ഉപഗ്രഹങ്ങള്‍ ഭൂമിയിലിരുന്ന് നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ട് ഇവിഎമ്മുകളും ഹാക്ക് ചെയ്യാനാകില്ലെന്നാണ് അദ്ദേഹം ഹിന്ദിയിലെ ട്വീറ്റില്‍ ചോദിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ട്രംപ് പരാജയപ്പെട്ടേക്കില്ലെന്നും അദ്ദേഹം പറയുന്നു. ബിഹാറില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിലവില്‍ 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.
 

Latest News