Sorry, you need to enable JavaScript to visit this website.

പഠിച്ച് പോലീസാകണം, പഠിക്കാന്‍ പണമില്ല; കുട്ടിക്ക് ക്ലാസെടുത്ത് പോലീസുകാരന്‍

ഇന്‍ഡോര്‍-പാവപ്പെട്ട കുട്ടിക്ക് സൗജന്യമായി ക്ലാസെടുത്ത് നല്‍കി മാതൃക ആയി ഒരു പോലീസുകാരന്‍. ഇന്‍ഡോറിലെ പലാസിയയില്‍ നിന്നുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് ദീക്ഷിതാണ് രാജ് എന്ന കുട്ടിക്ക് സൗജന്യമായി ക്ലാസെടുക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളാണ് വിനോദ് പഠിപ്പിക്കുന്നത്. പോലീസാകണമെന്ന രാജിന്റെ ആഗ്രഹമാണ് അവനെ സഹായിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിനോദ് പറയുന്നു. 'പട്രോളിംഗിനിടെയാണ് ഞാന്‍ ഈ കുട്ടിയെ കണ്ടത്. തനിക്ക് ഒരു പോലീസുകാരനാകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ട്യൂഷന് പോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും അവന്‍ പറഞ്ഞു. പിന്നാലെ ഞാന്‍ അവന് ഇംഗ്ലീഷും കണക്കും പഠിപ്പിക്കാന്‍ തുടങ്ങിയെന്ന് വിനേദ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം രാജിന് ട്യൂഷനെടുക്കുകയാണ്.
 

Latest News