Sorry, you need to enable JavaScript to visit this website.

ഭക്ഷ്യവസ്തുക്കളില്‍ താമര ചിഹ്നം; പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി നീട്ടണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു-പലവ്യഞ്ജനത്തിലും ഭക്ഷ്യവസ്തുക്കളിലും താമര ചിഹ്നം പതിക്കുക വഴി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണത്തിനു പിന്നാലെ പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 24ന് അവസാനിക്കുന്ന അംഗങ്ങളുടെ കാലാവധി ആറു മാസം കൂടി നീട്ടി സംസ്ഥാന സര്‍ക്കാര്‍ നീട്ടിനല്‍കണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. വൈറസ് ബാധയുടെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കല്ല ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭക്ഷ്യവസ്തുക്കളില്‍ താമര ചിഹ്നം പതിച്ചാണ് വിതരണം ചെയ്യുന്നത്. വിതരണം ചെയ്ത അവശ്യ വസ്തുക്കളുടെ അളവ് സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകുന്നില്ലെന്നും ശിവകുമാര്‍ ആരോപിച്ചു.

 

Latest News