Sorry, you need to enable JavaScript to visit this website.

വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ അതിര്‍ത്തി അടക്കാന്‍ ആലോചിക്കുന്നു; കെജിരിവാള്‍


ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൗരത്വ അനുകൂലികളുടെ കലാപം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി അടക്കാനും കരുതല്‍ തടങ്കലിനും ആലോചിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

ജനങ്ങള്‍ സമാധാനം പാലിക്കണം.വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഭീതിയുണ്ട്.നിരവധി വീടുകളും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണിതെന്നും കെജിരിവാള്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പൗരത്വഅനുകൂലികളുടെ അക്രമത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.എട്ടുപേരുടെ നില അതീവഗുരുതരമാണ്. സംഭവം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹി മുഖ്യമന്ത്രിയും അമിത്ഷായും പങ്കെടുത്ത യോഗം പുരോഗമിക്കുകയാണ്.
 

Latest News