Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതിയിലൂടെ ഗാന്ധിജിയുടെ സ്വപ്‌നമാണ് നിറവേറ്റിയത് : രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂദല്‍ഹി- പൗരത്വഭേദഗതി കൊണ്ടുവന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ സ്വപ്‌നമാണ് നടപ്പാക്കിയതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നയപ്രഖ്യാപനത്തിലാണ് രാഷ്ട്രപതിയുടെ പ്രസ്താവന. ന്യൂനപക്ഷങ്ങളുടെ നന്മയ്ക്കായാണ് പൗരത്വഭേദഗതി കൊണ്ടുവന്നത്. പൗരത്വഭേദഗതി നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്‌നമാണ് നിറവേറിയത്. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ താന്‍ അപലപിക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

അയോധ്യാകേസിലെ സുപ്രിംകോടതി വിധിയെ സമാധാനപൂര്‍വ്വം പക്വമായി സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചു. ഇന്ത്യയെ ലോകത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിക്കാന്‍ തന്റെ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് കൊണ്ടുവന്നത്. നവ ഇന്ത്യയുടെ നിര്‍മാണത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. ഭരണഘടനയാണ് രാജ്യത്തിന്റെ മാതൃക. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ നീക്കമായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. നാളെ കേന്ദ്രബജറ്റ് പ്രഖ്യാപിക്കാനിരിക്കെയാണ് സമ്മേളനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതി രണ്ട് സഭകളെയും അഭിസംബോധന ചെയ്ത് പ്രസംഗിച്ചത്.
 

Latest News