Sorry, you need to enable JavaScript to visit this website.

നാസര്‍ ഫൈസിയുടെ സസ്‌പെന്‍ഷന്‍ സമസ്ത പിന്‍വലിച്ചു

കോഴിക്കോട്- പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വകീരിച്ച  സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു. സമസ്ത ഓഫീസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്.
എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസിയെ സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും നേരത്തെ സമസ്ത അറിയിച്ചിരുന്നു.
ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോയ്ക്കു പോസ്  ചെയ്തതും  സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിനു കാരണമായിരുന്നു. നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

 

Latest News