Sorry, you need to enable JavaScript to visit this website.

കണക്കില്‍പ്പെടാത്ത സമ്പാദ്യത്തില്‍  68%വും  2000 രൂപയുടെ നോട്ടുകള്‍ 

ന്യൂദല്‍ഹി- കണക്കില്ലാത്ത വരുമാനത്തിന് 2000 രൂപ നോട്ടുകളാണ് കാരണമെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2017-18 വര്‍ഷത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 68% 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. ഈ വര്‍ഷം ഇതേ വരെ 43 ശതമാനവും. ഇതോടെയാണ് റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയില്‍ 2000 രൂപയുടെ നോട്ടുകളുടെ ഒഴുക്ക് കുറച്ചത്.  അനധികൃത സ്വത്ത് സമ്പാദനത്തിനായി ഉപയോഗിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.  ഇതോടെയാണ് 2000 രൂപ നോട്ടുകള്‍ക്ക് ബദലായി മൂല്യം കുറഞ്ഞ നോട്ടുകള്‍ വ്യാപകമായി പുറത്തിറക്കാനുള്ള കാരണം. 


 

Latest News