Sorry, you need to enable JavaScript to visit this website.

ദുബായില്‍ മലയാളി നിക്ഷേപക സംഗമം ഒക്‌ടോബര്‍ നാലിന്

ദുബായ്- മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒക്‌ടോബര്‍ നാലിന് യു.എ.ഇയില്‍ മലയാളി പ്രവാസിനിക്ഷേപ സംഗമംനടക്കും. അന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. നിക്ഷേപരംഗത്ത് താല്‍പര്യമുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഗള്‍ഫിലെ മലയാളി നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകരും എം.എ യൂസഫലി അടക്കമുള്ള വന്‍കിട വ്യവസായികളും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News