ന്യൂദല്‍ഹി - കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഐ-ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ് നവംബര്‍ 16 ന് ആരംഭിക്കും. ഐ-ലീഗ് ഇത്തവണ തല്‍സമയം സംപ്രേഷണം ചെയ്യപ്പെടുമോ, ചാമ്പ്യന്മാര്ക്ക് ഏഷ്യന്‍ കപ്പില്‍ സ്ഥാനം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക തുടരുകയാണ്. ചെന്നൈ സിറ്റി എഫ്.സിയാണ് നിലവിലെ ചാമ്പ്യന്മാര്. ഒക്ടോബര്‍ 20 ന് ലീഗ് തുടങ്ങുമെന്നായിരുന്നു നേരത്തേയുള്ള ധാരണ. പിന്നീട് നവ്ംബര് രണ്ടിലേക്കു മാറ്റി. ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെ നേരിടേണ്ടതിനാലാണ് തിയ്യതി വീണ്ടും നീട്ടിയത്.