ഏറ്റവും നൂതനമായ ഇന്നോവേറ്റീവ് മാർക്കറ്റിംഗ് ടൂളിനുള്ള ബിസ്‌ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാർഡ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലഭിച്ചു. തിരുവനന്തപുരം എസ്.പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് മീഡിയ പഌസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങാര അവാർഡ് ഏറ്റുവാങ്ങി. ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007 ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡന്റ് മധു രാമാനുജൻ, ബിസ്‌ഗേറ്റ് ചെയർമാൻ ഡോ. ഷാജു കാരയിൽ, മാനേജിംഗ് ഡയറക്ടർ പ്രജോദ് പി.രാജ്, സി.ഇ.ഒ അൻസാരി സലാം തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.