Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കുന്നു  

മുംബൈ- പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പ്. ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവർ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആദായ നികുതി റിട്ടേൺ ഫോമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം വന്നു കഴിഞ്ഞു. 
ഇതിനായി റിട്ടേൺ ഫോമിൽ (ഐ.ടി.ആർ2) പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേർത്തിട്ടുണ്ട്. വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.
പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്ന വരുമാനം കാണിച്ച് നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ റിട്ടേണിൽ കാണിക്കേണ്ടി വരും.പ്രവാസികളിൽ ധാരാളം പേർ സ്വിറ്റ്‌സർലൻഡിൽനിന്ന് ദുബായ്, സിംഗപ്പുർ, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്ത കാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. 
സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐ.ടി.ആർ 2 ഫോമിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഓൺലൈനായിത്തന്നെ റിട്ടേൺ സമർപ്പിക്കാം. നിലവിൽ ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർ മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ വെളിപ്പെടുത്തിയാൽ മതിയായിരുന്നു.

Latest News