Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനം പറന്നുയരുന്നതിനു തൊട്ടു മുമ്പ് റൺവേയിൽ അതിക്രമിച്ചു കയറി യുവാവ്

മുംബൈ- വിമാനം പറന്നുയരാനൊരുങ്ങവെ റൺവേയിൽ അതിക്രമിച്ചു കയറിയ യുവാവിനെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൈലറ്റ് കൺട്രോൾ റൂമിലേക്ക് അടിയന്തിര സന്ദേശം നൽകി. മുഴുവൻ സജ്ജീകരങ്ങളും പൂർത്തിയാക്കി പറന്നുയരാൻ നിമിഷങ്ങൾമാത്രം ബാക്കി നിൽക്കെയാണ് റൺവേയിൽ ഒരാൾ നിൽക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരം നൽകിയതിനെ തുടർന്നു സുരക്ഷാ സേനയെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്‌പൈസ് ജെറ്റ് മുംബൈ-ബംഗളുരു എസ് ജി 634 വിമാനം പറന്നുയരാങ്ങൊരുങ്ങവേയാണ് മുംബൈ വിമാനത്താവളത്തിൽ യുവാവ് വിമാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ വിമാനത്താവള അധികൃതരെ വിവരമറിയിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് പ്രഥമിക നിഗമനം. എങ്കിലും, ഏറെ സുരക്ഷയുള്ള വിവിധ മേഖലകൾ കടന്നു യുവാവ് ഇവിടയെത്തിയത് ഏറെ ആശങ്കിക്കിടയാക്കുന്നുണ്ട്. 

Latest News