Sorry, you need to enable JavaScript to visit this website.

മർകസ് നോളജ് സിറ്റിയിൽ ടാലൻമാർക്ക്  ഡെവലപ്പേഴ്‌സിന്റെ കൾച്ചറൽ സെന്റർ വരുന്നു

മർകസ് നോളജ് സിറ്റിയിൽ ടാലൻമാർക്ക് ഡെവലപ്പേഴ്‌സ് ആരംഭിക്കുന്ന കൾച്ചറൽ സെന്ററിന്റെ മാതൃക.

കോഴിക്കോട്-വയനാട് നാഷണൽ ഹൈവേയിൽ മർകസ് നോളജ് സിറ്റിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലുതും മലയാളികൾക്ക് അഭിമാനവുമായ കൾച്ചറൽ സെന്റർ വരുന്നു.പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ ഉയരുന്ന, മുഗൾ ഉൾപ്പെടെയുള്ള ആറു വ്യത്യസ്ത വാസ്തു ശിൽപ കലകളുടെ ഒരു സമന്വയമാണ് കൾച്ചറൽ സെന്റർ. ഇതിന്റെ നിർമിതി പൂർത്തിയാകുന്നതോടെ ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ഇവിടം ഇടം നേടും. ഒമ്പത് ഏക്കറിൽ നിലകൊള്ളുന്ന ഈ കേന്ദ്രം പ്രകൃതിയുടെ ഹരിത ഭംഗിയുമായി ഇണങ്ങുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
100 ൽപരം വ്യത്യസ്ത ഫലവൃക്ഷങ്ങളോടെ 75,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മട്ടുപ്പാവിലെ ഉദ്യാനം, അറബിക് സൂഖ്, സ്പിരിച്വൽ എൻക്ലേവ്, ഗവേഷണ വികസന കേന്ദ്രം തുടങ്ങിയവ കൾച്ചറൽ സെന്ററിന്റെ ഭാഗമാവും.
അറബിക് വ്യാപാര കേന്ദ്രങ്ങളുടെ നിർമിതി പിന്തുടർന്നുള്ള അറബിക് സൂഖിൽ 50 വ്യത്യസ്ത ഇനം വ്യാപാരങ്ങൾക്ക് യോജിച്ച 150 ഷോപ്പുകളുണ്ടാകും. ഭിന്ന 
സംസ്‌കൃതികളിലേക്ക് പുതിയ ജാലകമാകാവുന്ന സൂഖ് ഈ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ സംരംഭമാവും.
സവിശേഷതകൾ ചരിത്രത്തിലിടം പിടിച്ച മഹത്തായ ജ്ഞാന കേന്ദ്രങ്ങളുടെ ചുവടുപിടിച്ചാണ് കൾച്ചറൽ സെന്റർ ഒരുങ്ങുന്നത്. ഭൂതകാലത്തെ പുനരാനയിക്കുന്ന പൈതൃക മ്യൂസിയം, വിവിധ വിഷയങ്ങളിൽ അപൂർവമായ പ്രബന്ധങ്ങളുൾക്കൊള്ളുന്ന ലോകോത്തര ലൈബ്രറി, വിവിധ സാംസ്‌കാരിക പരിപാടികളും ഭൗതിക ചർച്ചകളും  നടത്താവുന്ന ഇന്റർനാഷണൽ ഈവന്റ് സെന്റർ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലൻമാർക്ക് ഡെവലപ്പേഴ്‌സിനാണ് നിർമാണ ചുമതല. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം അബുദാബിയിൽ ഈയിടെ നടന്ന പരിപാടിയിൽ വിവിധ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തി. കൾച്ചറൽ സെന്ററിനെക്കുറിച്ചുള്ള ഇൻഫർമേറ്റീവ് കാമ്പയിൻ സൗദിയിലെ ബുറൈദയിൽ ടാലൻമാർക്ക് എം.ഡി ഹബീബ് റഹ്മാൻ, ഡയറക്ടർ മുഹമ്മദ് ഷക്കീൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.
പദ്ധതിയെക്കുറിച്ചും അവസര സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്നതിനായി രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ ഇൻഫർമേറ്റീവ് കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ടാലൻമാർക്ക് ഡെവലപ്പേഴ്‌സ് ഡയറക്ടർമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് +966583013709, 8606001100 നമ്പറുകളിൽ ബന്ധപ്പെടാം.

Latest News