Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടിൽ മുൻ ഡി എം കെ മേയറും ഭർത്താവും കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ- തമിഴ്‌നാട്ടിൽ മുൻ മേയറും ഭർത്താവുമുൾപ്പെടെ മൂന്നു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ റെഡിയാർ പത്തിയിൽ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. തിരുനെൽവേലി കോർപറേഷൻ മുൻ മേയറായിരുന്ന ഉമ മഹേശ്വരി (61), ഇവരുടെ ഭർത്താവ് മുരുക ശങ്കരൻ (65), വീട്ടു ജോലിക്കാരി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. 1996 മുതൽ 2001 വരെയുള്ള കാലയളവിലാണ്  ഉമ മഹേശ്വരി തിരുനെൽവേലികോർപറേഷനിൽ മേയറായിയിരുന്നത്. സ്വത്ത് തർക്കമാണ് മൂവർ സംഘത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. പഴുതടച്ച അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. കുറച്ചകലെയുണ്ടായിരുന്ന ഇവരുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 

Latest News