Sorry, you need to enable JavaScript to visit this website.

ഖത്തര്‍: നയതന്ത്ര പരിഹാരം ഉപേക്ഷിച്ചിട്ടില്ല- യു.എ.ഇ

ഖത്തറുമായുള്ള പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരത്തിനു തന്നെയാണ് മുന്‍തൂക്കമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപത് എന്നീ രാജ്യങ്ങള്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ടവെച്ച ആവശ്യങ്ങള്‍ ഖത്തര്‍ പരസ്യപ്പെടുത്തിയെങ്കിലും നയതന്ത്ര പരിഹാരം കാണാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമത്തെ അവഗണിക്കുന്നതായിരുന്നു ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായ ചോര്‍ച്ച. പ്രതിസന്ധിയെ അത് ഒന്നാമത്തെ കളത്തിലേക്ക് തന്നെ തിരികെ എത്തിച്ചു- അദ്ദേഹം പറഞ്ഞു.
ഖത്തറുമായുള്ള പ്രതിസന്ധിയില്‍ പുതിയ സംഭവ വിവകാസങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം വിദേശ മന്ത്രാലയ ഓഫീസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അന്‍വര്‍ ഗര്‍ഗാശ്.
മാധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന കുവൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ തീവ്രവാദത്തിനും ഭീകരതക്കും പിന്തുണ നല്‍കുന്ന വിഷയത്തില്‍ ഖത്തര്‍ പുനഃപരിശോധനക്ക് തയാറാകണം. ഖത്തറില്‍ ഭരണകൂടം മാറണമെന്നല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അവരുടെ പെരുമാറ്റം മാറണമെന്നാണ്. ഖത്തറുമായുള്ള പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പല ചട്ടങ്ങളുണ്ട്. നയതന്ത്ര പരിഹാരം പരാജയപ്പെട്ടാല്‍ പിന്നെയുള്ളത് വേര്‍പിരിയലാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷ സുപ്രധാനം; ആവശ്യമായതെല്ലാം ചെയ്യും- സുഷമ
ഈജിപ്തിനും മൂന്ന് ജി.സി.സി രാഷ്ട്രങ്ങള്‍ക്കും ഖത്തറിനോടുള്ള വിയോജിപ്പ് പരമാധികാരവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് തീവ്രവാദത്തിനും ഭീകരതക്കും പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ ധാരണയിലെത്തിയാല്‍ അതിന് നിരീക്ഷണ സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂനിയനും അമേരിക്കക്കും ഇക്കാര്യത്തില്‍ താല്‍പര്യമുണ്ടെന്നും തീവ്രവാദവും ഭീകരതയും അവരേയും ബാധിക്കുന്നതാണെന്നും യു.എ.ഇ മന്ത്രി പറഞ്ഞു.

 

Latest News