Sorry, you need to enable JavaScript to visit this website.

ഞായറാഴ്ചപ്പതിപ്പുകളുടെ കഥ

അമേരിക്കയിൽ സൺഡെ മാഗസിനുകളുടെ കൂട്ടായ്മ തന്നെ രുപപ്പെട്ട കാലമുണ്ടായിരുന്നു. 1987-ൽ സൺഡെ മാഗസിൻ എഡിറ്റേഴ്‌സ് അസോസി യേഷൻ എന്ന പേരിലായിരുന്നു സംഘടന രൂപം കൊണ്ടത്. 200-ലധികം സൺഡെ മാഗസിനുകൾ കാലക്രമേണ അതിൽ അംഗങ്ങളായി. രൂപീകരണ വർഷം തന്നെ ഏറ്റവും നല്ല ഇൻവെസ്റ്റിഗേറ്റീവ് ലേഖനത്തിനുള്ള ഒരു അവാർഡും അവർ ഏർപ്പെടുത്തി. 42 സൺഡെ സപ്ലിമെന്റുകൾ ആ അംഗീകാരത്തിന് വേണ്ടി മത്സരിച്ചു. വിജയിച്ചത് പ്രസിദ്ധമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സൺഡെ സപ്ലിമെന്റായ ദി വാഷിംഗ്ടൺ പോസ്റ്റ് മാഗസിനായിരുന്നു. 

നമുക്കു ചുറ്റുമുള്ള സമൂഹത്തിൽ എന്ത് നടക്കുന്നു എന്ന് ചൂടോടെ അറിയാനുള്ള വ്യഗ്രതയാണ് എന്നും ആളുകളെ ദിനപത്രങ്ങൾ വായിക്കാൻ പ്രേ രിപ്പിച്ചിരുന്നത്. ടെലിവിഷനും ഇന്റർനെറ്റും വ്യാപകമായപ്പോഴും പ്രഭാതത്തി ലെ പത്രവായന ഒരു ശീലമായി കൊണ്ടു നടക്കുന്നവരുടെ എണ്ണം അധികമായൊന്നും കുറഞ്ഞില്ല. എന്നാൽ ദിനപത്രങ്ങളുടെ ഒരു പ്രധാന ന്യൂനത അവ  സംഭവങ്ങളെ കാച്ചിക്കുറുക്കി അതിന്റെ സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് കടക്കാതെ അവതരിപ്പിക്കുന്നു എന്നതാണ്. അങ്ങനെയാവുമ്പോൾ പലപ്പോഴും സംഭവിക്കുന്നത് വായനക്കാർക്ക് വാർത്തയുടെ യഥാർഥ ഉള്ളടക്കം പിടികിട്ടാതെ പോകുകയോ അല്ലെങ്കിൽ അവ്യക്തതയിൽ അമ്പരപ്പെട്ട് മനംമടുപ്പോ ടെ വാർത്തയിൽ നിന്ന് മുഖം തിരിക്കുകയോ ചെയ്യും എന്നുള്ളതാണ്.
അതേസമയം വാർത്തകൾക്ക് അങ്ങനെ ആകാതെ തരമില്ലതാനും. കാ രണം ദിനപത്രങ്ങൾ വാർത്തകൾ നൽകുന്നത് വായനക്കാർക്ക് വേണ്ടിയാണ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തി ദിവസങ്ങളിലെ നാനാതരത്തിലു ള്ള തിരക്കുകളിലൂടെ ഓടുന്ന വായനക്കാരെ ആലങ്കാരിക ഭാഷയിൽ വിശദ മായി എഴുതി ആകർഷിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. അതിനാൽ തന്നെ വാർത്തകളിലൂടെ അതിവേഗം കണ്ണോടിക്കുന്ന വായനക്കാരന്റെ ശ്രദ്ധ ആകർ ഷിക്കുക എന്ന ഗിമ്മിക്ക് മാത്രമായി തീരുന്നു റിപ്പോർട്ടേഷന്റെ പ്രത്യേകത. സ്വാഭാവികമായും വാർത്താ ശൈലിക്ക് മടുപ്പുളവാക്കുന്ന പരുക്കൻ സ്വഭാവം കൈവരികയും അത് അനാകർഷകമായി തീരുകയും ചെയ്യുന്നു. 
ഒരാഴ്ചത്തെ തിരക്കിന്റെ തളർച്ചയത്രയും മാറ്റാനുള്ള സന്ദർഭമായാണ് ആളുകളുടെ മുന്നിൽ ഞായറാഴ്ച എത്തുന്നത്. ഒരു പകലിന്റെ ദൈർഘ്യമത്രയും അന്ന് അലസതയോടെ തള്ളി നീക്കാൻ ആളുകൾക്ക് കൈയിൽ കി ട്ടുന്നു. മറ്റു പല ജോലികളും ചെയ്തു തീർക്കുന്നതിനൊപ്പം പത്രങ്ങൾ വിശ ദമായി വായിക്കാനുള്ള സാവകാശവും ഈ സമയത്ത് അവർക്ക് ലഭിക്കുന്നു. ഇത് പല പത്ര ഉടമകളുടെയും തലയിൽ വലിയൊരു തിരിച്ചറിവായി മിന്നി. ദിനേനയുള്ള ഹ്രസ്വവാർത്തകൾ വായനക്കാർക്ക് നൽകുന്ന മടുപ്പും അവ്യക്തയും മാറ്റാനും ഞായറാഴ്ചകളെ വായനയിലൂടെ ആഘോഷമാക്കി തീർക്കാനും പോംവഴികളെന്ത് എന്ന ചിന്ത പത്രമുതലാളിമാരിൽ കനത്തു. 
പതിവുള്ള വാർത്തകൾക്ക് പുറമെ പത്രങ്ങളിൽ കലയും സാഹിത്യവും നാടകവും സംസ്‌കാരവും ഉൾപ്പടെ നിരവധി വിഷയങ്ങളെ അധികരിച്ചു കൊ ണ്ട് ഫീച്ചറുകളും മറ്റും സൃഷ്ടിക്കുന്നത് നന്നായിരിക്കും എന്നവർ കണക്കു കൂട്ടി. അവയുടെ ആകർഷകവും ആസ്വാദ്യകരവുമായ അവതരണം വഴി വ ലിയൊരു കൂട്ടം വായനക്കാരെ വശീകരിക്കാമെന്നും അവർ നിരീക്ഷിച്ചു. അ തിന് അനുസൃതമായ രീതിയിൽ തങ്ങളുടെ പത്രങ്ങളെ പരിഷ്‌കരിക്കാനും പാകപ്പെടുത്താനുമുള്ള ശ്രമങ്ങളും അവർ തുടങ്ങി. പത്രത്തിലെ ലേഖകരെ  കൂടാതെ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ളവരെ പുറമെ നിന്ന് കണ്ടു പിടിച്ച് അവരെക്കൊണ്ട് പത്രത്തിൽ എഴുതിക്കാനും പദ്ധതിയിട്ടു. അതിനായി ദിനപത്രത്തിന്റെ പതിവു പേജുകൾക്ക് പുറമെ കൂടുതൽ പേജുകൾ പ്രത്യേക രൂപഭാവങ്ങളോടെ ഇറക്കി വായനക്കാർക്ക് അധിക വായനയ്ക്കുള്ള സൗകര്യമൊരുക്കി. പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകൾ ജൻമം കൊണ്ടതിന്റെ ഭൗതിക പശ്ചാത്തലം ഇതാണ്. (ആദ്യകാലത്ത് ഈ അധികം പേജുകൾക്ക് പത്രം, പ്രത്യേകമായി വില ഈടാക്കിയിരുന്നില്ല. എന്നാൽ വായനക്കാർക്കിടയിൽ അതൊരു വമ്പൻ വിജയമായി എന്ന് കണ്ടപ്പോൾ പിന്നീട് ഞായറാഴ്ചപ്പതിപ്പുള്ള പത്രത്തിന് അധികം വില വാങ്ങി തുടങ്ങുകയായിരുന്നു)
സൺഡെ സപ്ലിമെന്റുകൾ, സൺഡെ മാഗസിൻ, സൺഡെ ന്യൂസ്‌പേപ്പർ മാഗസിൻ, സൺഡേ പ്ലസ് എന്നിങ്ങനെ വിവിധ പേരുകളിലാണ് പൊതുവെ ഞായറാഴ്ചപ്പതിപ്പുകൾ അറിയപ്പെടുന്നത്. വീക്കെന്റ് മാഗസിൻ, വാരാന്തപ്പതിപ്പുകൾ, വാരാന്ത്യപ്പതിപ്പുകൾ എന്നിങ്ങനെയും അവ വിശേഷിപ്പിക്കപ്പെടുന്നു. ഇന്ന്, ലോക ത്തിലെ ഒട്ടുമിക്ക എല്ലാ പത്രങ്ങളും ഞായറാഴ്ചപ്പതിപ്പുകൾ ഇറക്കുന്നുണ്ട്. തലേദിവസം നടന്ന ഒരു സംഭവത്തെ കുറിച്ച് മിക്കവാറും എല്ലാ ദിനപത്രങ്ങളും കൊടുക്കുന്ന വാർത്തകൾ ഏറെക്കുറേ ഒരുപോലെ തന്നെ ആകും; എഴുതുന്ന ശൈലിയിൽ മാറ്റമുണ്ടെങ്കിലും. എന്നാൽ ഞായറാഴ്ചപ്പതിപ്പുകൾ ഓരോന്നും അവയിലെ വിഭവങ്ങളുടെ വൈവിധ്യ സമ്പന്നത കൊണ്ട് വ്യത്യസ് തവും ആകർഷകവുമായിരിക്കും. അതിനായി ഞായറാഴ്ച്ചപ്പതിപ്പുകൾ മത്സരിക്കുന്ന കാഴ്ചയും പൊതുവെ കാണാറുണ്ട്.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഞായറാഴ്ചപ്പതിപ്പുകളുടെ തുടക്കം. 1869ൽ സാൻഫ്രാൻസിസ്‌കോ ക്രോണിക്കിൾ എന്ന അമേരിക്കൻ പ ത്രമാണ് വായനക്കാർക്ക് ആദ്യമായി സൺഡെ സപ്ലിമെന്റ് എന്ന ആശയം പരിചയപ്പെടുത്തുന്നത്. ചിക്കാഗോ ഇന്റർ ഓഷ്യൻ എന്നു പേരുള്ള പത്രമാണ്  ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും മാറി ആദ്യമായി കളറിൽ ഞായറാഴ്ചപ്പതിപ്പ് പുറത്തിറക്കിയത്. ഫോട്ടോകളോടുകൂടിയ ഞായറാഴ്ചപ്പതിപ്പിറക്കി ആ രംഗ ത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയത് ന്യൂയോർക്ക് ടൈംസ് മാഗസിനാണ്. 1896 സെപ്റ്റംബർ 6ന് പതിവു മാഗസിനൊപ്പം ചിത്രങ്ങളോടു കൂടിയ അധിക 4 പേജുകളുമായാണ് പ്രസിദ്ധീകരണം വായനക്കാരുടെ കൈകളിലെത്തിയത്. അത് വായനക്കാർക്കും പത്രലോകത്തിനും വലിയ പുതുമയായി. പ്രതീക്ഷിക്കാത്ത വിധം വലിയ ഡിമാന്റാണ് അന്ന് മാഗസിനുണ്ടായത്. ആവശ്യപ്പെട്ടവരിൽ പലരും മാഗസിൻ കിട്ടാതെ നിരാശരായി മടങ്ങി. അതുകൊണ്ടു തന്നെ തൊട്ടടുത്ത ഞായറാഴ്ച മാഗസിൻ അധികം കോപ്പികൾ അച്ചടിച്ചിറക്കേണ്ടി വന്നു. 
ചെറുകഥ, നർമകഥ, കവിത, തുടരൻ നോവലുകൾ, കാർട്ടൂണുകൾ, ചിത്രകഥകൾ, പദപ്രശ്‌നം, ക്വിസ് എന്നിങ്ങനെ വായനക്കാരെ ആകർഷിക്കുന്ന വിനോദ-വിജ്ഞാന വിഭവങ്ങൾ ഞായറാഴ്ചപ്പതിപ്പുകളിൽ വന്നു നിറയാൻ തുടങ്ങി. സാധാരണയുള്ള പത്രവായനക്കാർക്ക് പുറമെ സ്ത്രീകളും കുട്ടിക ളും കൂടി ഞായറാഴ്ചകളിൽ പത്രങ്ങൾ നോക്കാനോ വായിക്കാനോ തുടങ്ങി എന്നതാണ് അതിന്റെ ഒരു പ്രത്യേകത. ഫാന്റം, മാൻഡ്രേക്ക്, സൂപ്പർമാൻ, സ് പൈഡർമാൻ പോലുള്ള ചിത്രകഥകൾ, ടോം ആന്റ് ജെറി, വാൾട്ട് ഡിസ്‌നി തുടങ്ങിയ കാർട്ടൂണുകൾ, ടാർസൻ കഥകൾ, ഡിറ്റക്ടീവ് കഥകൾ, സസ്‌പെൻസ് കഥകൾ, ഹൊറർ കഥകൾ എന്നിവ ഞായറാഴ്ചകളിൽ പത്രങ്ങളെ ജനപ്രിയങ്ങളാക്കി. ഞായറാഴ്ചപ്പതിപ്പുകൾ വായിക്കാനായി മാത്രം പത്രം വാ ങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഞായറാഴ്ചപ്പതിപ്പുകളായി മാത്രം ഇറക്കു ന്ന പ്രസിദ്ധീകരണങ്ങളുമുണ്ടായി.
സൺഡെ മാഗസിനുകൾ വായനക്കാരെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും അതിലൂടെ എങ്ങനെ ലാഭം കൊയ്യാം എന്നും തിരിച്ചറിഞ്ഞ ആദ്യകാല അമേരിക്കൻ പത്രപ്രവർത്തകനും പത്രമുതലാളിയുമായിരുന്നു വില്യം റാ ൻഡോൾഫ് ഹേസ്റ്റ്. ന്യൂയോർക്ക് ജേർണൽ എന്നൊരു പ്രസിദ്ധീകരണം അദ്ദേഹം നടത്തിയിരുന്നു. കൂടാതെ സൺഡെ അമേരിക്കൻ മാഗസിൻ എന്ന പേരിൽ ഞായറാഴ്ച മാത്രം ഇറങ്ങുന്ന 16 പേജുള്ള ഒരു ടാബ്‌ളോയിഡും അദ്ദേഹം ഇറക്കി. ഈ ഞായറാഴ്ച പത്രമാണ് അദ്ദേഹത്തെ പത്രമുതലാളിയായി ഉയർത്തിയത്. പിന്നീട് ഈ ഞായറാഴ്ചപ്പതിപ്പ് ദി അമേരിക്കൻ വീക്കിലി എന്നറിയപ്പെടാൻ തുടങ്ങി. ന്യൂയോർക്ക് ജേർണലിന്റെ പിൽക്കാല പത്രാധിപരിൽ ഒരാളായ മൊറിൽ ഗോദാർഡ് ഒരിക്കൽ പറഞ്ഞു -പത്രവാർത്തകൾക്ക് ഒരു ദിവസത്തെ ആയുസേയുള്ളൂ. എന്നാൽ സൺഡെ സപ്ലിമെന്റിലെ വി ഭവങ്ങളാകട്ടെ അവയുടെ വൈവിധ്യ സമൃദ്ധികൊണ്ട് കാലങ്ങളോളം നിലനിൽക്കുന്നു. സൺഡെ മാഗസിനുകളുടെ ശക്തി തിരിച്ചറിഞ്ഞ മറ്റൊരാൾ അമേരിക്കക്കാരനായ ജോസഫ് നാപ്പാണ്. 1903 മുതൽ 1905 വരെ അസോസിയേറ്റഡ് സൺഡെ മാഗസിൻ എന്ന പേരിൽ ഏറ്റവും ലാഭകരമായി അദ്ദേഹം ഒരു ഞായ റാഴ്ചപ്പതിപ്പ് ഇറക്കുകയും അത് വായനക്കാരുടെ ഇടയിൽ വലിയ വിജയമായി തീരുകയും ചെയ്തു. അതു നൽകിയ കരുത്തിലാകണം അദ്ദേഹം സൺഡെ പ്ലിമെന്റ് എന്ന സങ്കൽപം തന്നെ തിരുത്താനും ഒരു ശ്രമം നടത്തി. എവ്‌രി വീക്ക് എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച മാഗസിൻ ആഴ്ചയിലെ എല്ലാ തിങ്കളാഴ്ച പ്രഭാതത്തിലുമാണ് വിപണിയിലെത്തിയത്. 5,50,000 കോപ്പികൾ വിറ്റഴിഞ്ഞ ആ മാഗസിൻ 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ലോകത്ത് ഏറ്റവും അധികം സർക്കുലേഷനുള്ള പ്രസിദ്ധീകരണം എന്ന ഖ്യാതിയും നേടി. 
ദി നാഷണൽ സൺഡെ മാഗസിൻ എന്ന പ്രസിദ്ധീകരണമാണ് അക്കാലത്തെ മറ്റൊരു പ്രസിദ്ധമായ ഞായറാഴ്ചപ്പതിപ്പ്. 1935-ൽ ഇറങ്ങിയ ദിസ് വീക്ക് മാഗസിൻ അതുവരെ ഇറങ്ങിയ എല്ലാ സൺഡെ മാഗസിനുകളേയും  എണ്ണത്തിന്റെ കാര്യത്തിൽ കടത്തിവെട്ടി. 1963 ആ പ്രസിദ്ധീകരണത്തിന്റെ സുവ ർണ കാലമായിരുന്നു. ആ വർഷം ദിസ് വീക്ക് 42 വ്യത്യസ്തങ്ങളായ സൺ ഡെ സപ്ലിമെന്റുകളാണ് ഓരോ ആഴ്ചയും പുറത്തിറക്കിയത്. അവയുടെയെ ല്ലാം കൂടി 14.6 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. നോവലുകളും കഥക ളുമായി അത് വായനക്കാർക്ക് വായനയുടെ ഒരു പൂക്കാലം സമ്മാനിച്ചു.
1941-ലാണ് പരേഡ് എന്ന പേരിൽ ഒരു സൺഡെ ജേർണൽ ഇറങ്ങിയത്. 32.4 ദശലക്ഷം കോപ്പികളുമായി ഞായറാഴ്ച പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ റെക്കോർഡുകളിൽ ഒന്നായി മാറി അത്. 72 ദശലക്ഷം വായനക്കാർ തങ്ങളുടെ പ്രസിദ്ധീകരണത്തിനുണ്ട് എന്നായിരുന്നു അവരുടെ അവകാശവാദം. ഇത്തരം സൺഡെ ജേർണലുകളുടെ പ്ര സിദ്ധീകരണമാണ് ബ്രിട്ടനിലെ ഗാർഡിയൻ പോലുള്ള പത്രങ്ങൾക്ക് സൺ ഡെ സപ്ലിമെന്റ് ഇറക്കാൻ പ്രചോദനം നൽകിയത്. വീക്കെന്റ് എന്ന പേരിലാണ് അവരത് പ്രസിദ്ധീകരിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ടെലഗ്രാഫ് പത്രം സൺഡെ ടെലഗ്രാഫ് ഇറക്കിയത്. സൺഡെ ടൈംസും പത്രവും സൺഡെ ടൈംസ് മാഗസിൻ എന്ന പേരിൽ ഒരു ഞായറാഴ്ചപ്പതിപ്പിറക്കി.
1890-കളുടെ ആദ്യം ന്യൂയോർക്കിൽ നിന്നുമിറങ്ങിയ ദിനപത്രമായിരു ന്നു, ദി ന്യൂസ്. അറ്റ്‌ലാന്റിക്ക് സീ ഫുഡ്‌സ് എന്നൊരു എക്‌സ്‌പോർട്ടിങ് ക മ്പനിക്കാരായിരുന്നു ഉടമകൾ. ആദ്യകാലത്തൊക്കെ നല്ല നിലയിൽ നടന്നിരു ന്ന പത്രം വൈകാതെ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. നഷ്ടം ദിനംപ്രതി വർദ്ധിച്ചു വന്നു. നഷ്ടം നികത്തി സ്ഥാപനം ലാഭത്തിലാക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നപ്പോൾ അത് അടച്ചുപൂട്ടാൻ തന്നെ ഉടമകൾ തീരു മാനിച്ചു. 30-ഓളം റിപ്പോർട്ടർമാർ ഉൾപ്പെടെ 150 ജോലിക്കാർ വഴിയാധാരം ആകുമെന്ന അവസ്ഥയുണ്ടായി. ആയിടയ്ക്ക് മാത്രം പത്രത്തിന്റെ തലപ്പത്തു വന്ന ജോർജ് കാംബെൽ എന്ന ഉദ്യോഗസ്ഥൻ മാനേജ്‌മെന്റുമായി സംസാരിച്ച് 3 മാസം കൂടി കമ്പനി നടത്താൻ അനുവാദം വാങ്ങി. വായനക്കാരെ വശീകരിക്കും വിധം അസാധാരണമായ വിഭവങ്ങളുമായി തൊട്ടടുത്ത ആഴ്ച മുതൽ അദ്ദേഹം പത്രത്തിന്റെ കൂടെ ഒരു സൺഡെ ടാബ്‌ളോയിഡ് കൂടി ഇറക്കി. താമസിയാതെ അത് ക്ലിക്കായി. പത്രത്തിന്റെ പതിവുള്ള സർക്കുലേഷന്റെ ഇരട്ടിയോളം കോപ്പികൾ ഞായറാഴ്ച മാത്രം വിറ്റഴിയാൻ തുടങ്ങിയപ്പോൾ ദി ന്യൂസ് നഷ്ടത്തിൽ നിന്നും പതുക്കെ കരകയറാൻ തുടങ്ങി. അങ്ങനെ ഒരു സ ൺഡെ സപ്ലിമെന്റ് 150 പേരുടെ ജീവിതം തന്നെ രക്ഷിച്ച കഥയും ചരിത്രത്തിലുണ്ട്! 
അമേരിക്കയിൽ സൺഡെ മാഗസിനുകളുടെ കൂട്ടായ്മ തന്നെ രൂപപ്പെട്ട കാലമുണ്ടായിരുന്നു. 1987-ൽ സൺഡെ മാഗസിൻ എഡിറ്റേഴ്‌സ് അസോസിയേഷൻ എന്ന പേരിലായിരുന്നു സംഘടന രൂപം കൊണ്ടത്. 200-ലധികം സൺഡെ മാഗസിനുകൾ കാലക്രമേണ അതിൽ അംഗങ്ങളായി. രൂപീകരണ വർഷം തന്നെ ഏറ്റവും നല്ല ഇൻവെസ്റ്റിഗേറ്റീവ് ലേഖനത്തിനുള്ള ഒരു അവാർ ഡും അവർ ഏർപ്പെടുത്തി. 42 സൺഡെ സപ്ലിമെന്റുകൾ ആ അംഗീകാരത്തിന് വേണ്ടി മത്സരിച്ചു. വിജയിച്ചത് പ്രസിദ്ധമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സൺഡെ സപ്ലിമെന്റായ ദി വാഷിംഗ്ടൺ പോസ്റ്റ് മാഗസിനായിരുന്നു.
ലോകത്തിൽ മിക്കയിടത്തും ആദ്യകാലത്ത് പത്രങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങിയത് ആഴ്ചയിൽ ഒന്ന് എന്ന നിലയിലാണ്. ഇന്ത്യയിലെ ആദ്യത്തെ പത്രം എന്ന ഖ്യാതിയുള്ളത് ബംഗാൾ ഗസറ്റിനാണ്. 1780 ജനുവരി 29 ന് ആ ദ്യമായി പുറത്തിറങ്ങിയ പത്രം ആഴ്ചയിൽ ഒന്ന് എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1818-ൽ ബംഗാളിൽ ആരംഭിച്ച സമാചാർ ദർപ്പൺ ആണ് ഇന്ത്യയിൽ ആദ്യത്തെ പ്രാദേശിക പത്രം. അതും ഒരു പ്രതിവാര പ്രസിദ്ധീക രണമായിരുന്നു. 1878-ലാണ് പ്രസിദ്ധമായ ഹിന്ദുപത്രം ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒന്നായിരുന്നു അതിന്റെ പ്രസിദ്ധീകരണം. 1889-ലാണ് ദി ഹിന്ദു, ദിനപത്രമായി മാറിയത്. 1838-ലാണ് ദി ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യരൂപമായ ദി ബോംബെ ടൈംസ് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ആഴ്ച യിൽ രണ്ടു ദിവസമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. ബുധനാഴ്ചയും ശനിയാഴ്ചയും. പിന്നീടത് ദിനപത്രമായി മാറുകയായിരുന്നു. മലയാളത്തിലെ ആദ്യകാല പത്രങ്ങളായി കരുതപ്പെടുന്ന രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത് ആഴ്ചതോറുമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
 

Latest News