Sorry, you need to enable JavaScript to visit this website.

പശുവിനെ ബംഗ്ലാദേശിലേക്ക്  കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍ 

സല്‍മാറാ- ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പശുവിനെ കടത്താന്‍ ശ്രമിച്ച ഒമ്പത്  പേര്‍ അറസ്റ്റില്‍. പൊലീസ് പിടികൂടിയ ഒന്‍പത് പേരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു. അഹിറുള്‍ ഇസ്ലാം, അബ്ദുള്‍ ആസാദ്, ഹബിസുദ്ദീന്‍, ഷഹിദുര്‍ റഹ്മാന്‍, മിജനൂര്‍ റഹ്മാന്‍, ചന്ദ് മിയാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതിര്‍ത്തി വേലി മുറിച്ചാണ് ഇവര്‍ പശുവിനെ കടത്താന്‍ ശ്രമിച്ചത്. ഇവരില്‍നിന്നു ഒരു കട്ടറും ഒന്‍പത് പശുക്കളെയും പിടിച്ചെടുത്തതായി എസ്പി കന്‍കന്‍ജ്യോതി അറിയിച്ചു.

Latest News