Sorry, you need to enable JavaScript to visit this website.

ചാവേറുകള്‍ കേരളത്തിലേക്കും കശ്മീരിലേക്കും യാത്ര ചെയ്തിരുന്നതായി ശ്രീലങ്കന്‍ സേനാ മേധാവി

കൊളംബോ- ശ്രീലങ്കയെ പിടിച്ചുലച്ച് ഈസ്റ്റര്‍ ദിന ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ കേരളത്തിലേക്കും കശ്മീരിലേക്കും യാത്ര ചെയ്തിരുന്നതായി ശ്രീലങ്കയുടെ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ പറഞ്ഞു. ഇവര്‍ ഇന്ത്യയിലെ കേരളം, ബാംഗ്ലൂര്‍, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും അത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനത്തിനു വേണ്ടിയാകാമെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. അതേസമയം ഈ യാത്രകള്‍ എന്തിനു വേണ്ടിയായിരുന്നുവെന്നതു സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു പുറത്തുള്ള സംഘടനകളുമായി ബന്ധമുണ്ടാക്കാനോ പരിശീലനത്തിനോ ആകാമെന്നായിരുന്നു സേനനായകെയുടെ മറുപടി.

ഏപ്രില്‍ 21നാണ് ചര്‍ച്ചുകളിലും ഹോട്ടലുകളിലുമായി ഒമ്പതു ചാവേറുകള്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. 250ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണം മുന്നറിയിപ്പു നല്‍കിയിട്ടും അതു ലംഘിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പ്രസിഡന്റ് മൈതിപാല സിരിസേന പറഞ്ഞിരുന്നു.
 

Latest News