Sorry, you need to enable JavaScript to visit this website.

യു.എ.ഇ സഹിഷ്ണുതയുടെ മഹനീയ മാതൃക

അബുദാബി- നഗരത്തിലുയരുന്ന ഹിന്ദുക്ഷേത്രം സവിശേഷമായ നാനാത്വത്തിന്റേയും സൗഹാര്‍ദത്തിന്റേയും പ്രതീകമാണെന്ന് സാധു ബ്രഹ്മ വിഹാരിദാസ്. ഒരു മുസ്‌ലിം രാജ്യം ക്ഷേത്രത്തിനായി ഭൂമി നല്‍കി. ഒരു ഐറിഷ് കത്തോലിക്കന്‍ അത് രൂപകല്‍പന ചെയ്തു. ഒരു നിരീശ്വര വാദി അതിന്റെ കള്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു.- ക്ഷേത്ര നിര്‍മാണത്തിന്റെയും പരിപാലനത്തിന്റേയും ചുമതലയുള്ള ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ചുമതലയുള്ള സാധു പറഞ്ഞു.
എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ മാനവ സൗഹാര്‍ദത്തെക്കുറിച്ച ആഗോള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ സഹിഷ്ണുതയുടെ മഹനീയ മാതൃകയാണെന്ന് വിഹാരിദാസ് പറഞ്ഞു. യു.എ.ഇയുടെ സഹിഷ്ണുത തൊലിപ്പുറത്തുള്ളതല്ല, അത് ഈ രാജ്യത്തിന്റെ ആത്മാവാണ്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന് ഇന്ന് തറക്കല്ലിട്ടിരുന്നു.

 

Latest News