Sorry, you need to enable JavaScript to visit this website.

സായുധ കൊള്ള: എട്ട് നൈജീരിയക്കാര്‍ക്ക് ഷാര്‍ജയില്‍ വധശിക്ഷ

ഷാര്‍ജ- മണി എക്‌സ്‌ചേഞ്ചുകളിലും എടിഎമ്മുകളിലും സായുധ കൊള്ള പരമ്പര നടത്തിയ എട്ട് നൈജീരിയക്കാരെ ഷാര്‍ജ കോടതി വധശിക്ഷക്ക് വിധിച്ചു.
ഒമ്പതാമന് ആറു മാസം തടവും നാടുകടത്തലും ശിക്ഷയും ലഭിച്ചു. കവര്‍ന്ന പണം സൂക്ഷിച്ചതാണ് ഇയാള്‍ക്കെതിരായ കുറ്റം.
അന്വേഷണത്തിനിടെ ഇരുപതോളം പേര്‍ കസ്റ്റഡിയിലായിരുന്നു. ഇതില്‍ ഒമ്പതുപേര്‍ക്കാണ് ശിക്ഷ. 2016 ഒടുവിലായിരുന്നു കേസിനാസ്പദമായ സംഭവം.
മൂന്നിടങ്ങളില്‍നിന്നായി 1.8 ദശലക്ഷം ദിര്‍ഹമാണ് ഇവര്‍ കൊള്ളയടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചും പൊതുജനങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങളില്‍ കടന്നുകയറിയാണ് കൊള്ള നടത്തിയത്.

 

 

Latest News