Sorry, you need to enable JavaScript to visit this website.

ആന്ധ്രയില്‍ സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു-video

അമരാവതി- ആന്ധ്രപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍. അനന്ത്പൂര്‍ ജില്ലയിലെ ഗൂട്ടി ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാനെത്തി സ്ഥാനാര്‍ഥി വോട്ടിങ് മെഷിന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് നിലത്തെറിയുകയായിരുന്നു.
ജനസേനയുടെ എം.എല്‍.എ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്തയാണ് അറസ്റ്റിലായത്. വോട്ട് ചെയ്യാനെത്തിയപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച ഗുപ്ത മാധ്യമപ്രവര്‍ത്തകരെ ബൂത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് മെഷീന്‍ നിലത്തെറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഗുപ്തയെ അറസ്റ്റ് ചെയ്തു മാറ്റി.
ആന്ധ്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 175 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

 

 

Latest News