Sorry, you need to enable JavaScript to visit this website.

അഭിനനന്ദന്റെ ചിത്രം ദുരുപയോഗം ചെയ്യല്ലേ 

ന്യൂദല്‍ഹി: പാക് പിടിയില്‍ നിന്നും ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ നീക്കണമെന്ന് നിര്‍ദേശം. 
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. 
പോസ്റ്ററുകള്‍ ഷെയര്‍ ചെയ്ത നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ ഓംപ്രകാശാണ് അഭിനന്ദന്റെ ചിത്രം പതിച്ച പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രത്തിനൊപ്പമാണ് വര്‍ത്തമാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മോഡിജിയുടെ മികവിലൂടെയുള്ള അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യയുടെ നയതന്ത്രവിജയം എന്നായിരുന്നു ഒരു പോസ്റ്റിന്റെ ഉള്ളടക്കം. സൈനിക നടപടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് ഓം പ്രകാശ് പോസ്റ്റര്‍ പങ്ക് വെച്ചത്. ഇന്ത്യന്‍ വി0ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശവുമായി കമ്മീഷന്‍ രംഗത്തെത്തിയത്. 

Latest News