Sorry, you need to enable JavaScript to visit this website.

ബോയിംഗ് മാക്‌സ് വിമാനങ്ങള്‍ക്ക് യു.എ.ഇയിലും വിലക്ക്

ദുബായ്- ഗള്‍ഫില്‍ ഒമാനു പിന്നാലെ യു.എ.ഇയും ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ യു.എ.ഇയും വിലക്കി. എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെയാണു നടപടി. ഇതു സംബന്ധിച്ച യുഎഇ സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറത്തിറക്കി. അപകടത്തിനുശേഷമുള്ള സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ജിസിഎഎ അറിയിച്ചു.


ദുരന്ത പേടകം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലും വിലക്ക്


ഇന്ത്യ, ചൈന , ബ്രിട്ടന്‍, നോര്‍വേ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്‌സ് എട്ടിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു.

2017-ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ വിമാനം ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകര്‍ന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ  വിമാനം തകര്‍ന്ന് 189 പേരും മരിച്ചു.
ഫ്‌ളൈ ദുബായ് ഈ മോഡല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധം ഷെഡ്യൂള്‍ പുനക്രമീകരിക്കുമെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.

 

 

Latest News