Sorry, you need to enable JavaScript to visit this website.

എത്യോപ്യന്‍ വിമാനം ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യു.എന്‍ കണ്‍സള്‍ട്ടന്റും

ന്യൂദല്‍ഹി- എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ പരിസ്ഥിതി മന്ത്രാലയത്തിലെ യു.എന്‍ കണ്‍സള്‍ട്ടന്റ് ശിഖ ഗാര്‍ഗും ഉള്‍പ്പെടുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അഡിസ് അബാബയില്‍നിന്ന് നെയ്‌റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം ഞായറാഴ്ചയാണ് തകര്‍ന്നത്. പറന്നുയര്‍ന്ന ഉടന്‍ ബോയിങ് 737 വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് ജോലിക്കാരും 149 യാത്രക്കാരും മരിച്ചു.
യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) യോഗത്തില്‍ പങ്കെടുക്കാന്‍ പോകുകായിരുന്നു യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) കണ്‍സള്‍ട്ടന്റ് ശിഖ ഗാര്‍ഗ്.
ശിഖയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കാന്‍ എത്യോപ്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. വൈദ്യ പന്നഗേശ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അന്നഗേഷ്, നുകവരപ്പു മനീഷ് എന്നിവരാണ് മറ്റു ഇന്ത്യന്‍ പൗരന്മാരെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി മന്ത്രി പറഞ്ഞു. പരിസ്ഥിതി വനം മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റാണ് മരിച്ച ശിഖ ഗാര്‍ഗെന്ന് പരിസ്ഥതി മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ സ്ഥിരീകരിച്ചതായും സുഷമ വെളപ്പെടുത്തി.
തകര്‍ന്ന ഇടി 302 വിമാനത്തില്‍ 35 രാജ്യക്കാരാണ് ഉണ്ടായിരുന്നത്. അഡിസ് അബാബയില്‍നിന്ന് 60 കി.മീ തെക്കുകിഴക്കായി പാടത്താണ് വിമാനം തകര്‍ന്നുവീണത്.

 

Latest News