Sorry, you need to enable JavaScript to visit this website.

തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് സ്ലിപ്പുകള്‍  എണ്ണണമെന്ന് പ്രതിപക്ഷം 

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. 
ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായത്. 
ബാലറ്റിലേക്ക് മടങ്ങുക എന്ന ആവശ്യവുമായായിരുന്നു ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗ0 ചേര്‍ന്നത്. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കില്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 
കൂടാതെ, തിരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. 
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, ശരദ് പവാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.  
വോട്ടിംഗ് മെഷീന്റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വിവിപാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തിര!ഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 
എന്നാല്‍ രണ്ട് ദശകമായി ഇവിഎം ആണ് ഉപയോഗിക്കുന്നതെന്നും ബാലറ്റ് പേപ്പറിലേക്ക് ഒരു തിരിച്ച് പോക്ക് ഉണ്ടാവില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ബാലറ്റ് പേപ്പര്‍ സംവിധാനത്തിന് കൂടുതള്‍ മാനവ വിഭശേഷി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയും ഇവിഎം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. 

Latest News