Sorry, you need to enable JavaScript to visit this website.

സി.ബി.ഐ ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി

ന്യദല്‍ഹി- സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ചെത്തിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ രണ്ടു ദിവസത്തിനുളളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കി.  പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മീറ്റിംഗിന് ശേഷമാണ് തീരുമാനം എടുത്തത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അദ്ദേഹം ഹരജിയിലാണ്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിയിലെ വിധി അലോക് വര്‍മക്ക് അനുകൂലമായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹം കസേരയില്‍ തിരിച്ചെത്തി.

നിര്‍ബന്ധിത അവധിക്കു ശേഷം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു തിരികെയെത്തിയ അലോക് വര്‍മ തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലംമാറ്റം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡെപ്യൂട്ടി എസ്പി എ.കെ.ബസ്സി, എസ്.എസ്.ഗുറം, ഡിഐജി എം.കെ.സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ എന്നിവര്‍ക്കെതിരായ സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.   

സുപ്രീം കോടതി വിധി പ്രകാരം വീണ്ടും സി.ബി.ഐയുടെ തലപ്പത്തെത്തിയ അലോക് വര്‍മയുടെ ഭാവി തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര കമ്മിറ്റി വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നാമനിര്‍ദേശം ചെയത് ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങുന്നതാണ് ഉന്നതാധികാര കമ്മിറ്റി. ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.

   

 

 

Latest News