Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ സുവർണാവസരം

സീഡിംഗ് കേരളയിൽ ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പിനെ തെരഞ്ഞെടുക്കും

ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  അവസരം നൽകാനും നിക്ഷേപകരെയും  സ്റ്റാർട്ടപ്പുകളെയും കൂട്ടിയിണക്കാനുമായി  കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ സീഡിംഗ് കേരളയുടെ നാലാം പതിപ്പ്  ജനുവരി 23-ന് കൊച്ചിയിൽ നടത്തും. 
ലെറ്റ്‌സ് വെൻച്വറുമായി സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടത്തുന്ന സമ്മേളനം മികച്ച സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താനുള്ള അവസരം കൂടിയാണ്. സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തതിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്. 
ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിന് കേരള സ്റ്റാർട്ട് അപ് മിഷൻ പത്തു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും നൽകും. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ആഗ്രഹിക്കുന്ന ധനികരായ വ്യക്തികൾക്ക് എങ്ങനെ സുരക്ഷിതവും ലാഭകരവുമായി നിക്ഷേപം നടത്താം എന്ന് മനസിലാക്കുന്നതിനുള്ള അവസരം സീഡിംഗ് കേരളയിൽ ലഭിക്കും. 
ഏൻജൽ നിക്ഷേപത്തിനുള്ള മാസ്റ്റർ ക്ലാസ്, നിക്ഷേപത്തിന്റെ നിയമവശങ്ങൾ, കേരളത്തിൽ വിജയം കൈവരിച്ചിട്ടുള്ള മികച്ച കമ്പനികളെക്കുറിച്ചുള്ള വിവരണം എന്നിവ സമ്മേളനത്തിലുണ്ടായിരിക്കും. പരസ്പര കൂടിക്കാഴ്കൾക്ക് പുറമെ, സെമിനാറുകൾ, ശിൽപശാലകൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ  തുടങ്ങിയവ സമ്മേളന ഭാഗമാണ്.
ദേശീയാടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കപ്പെടുന്ന  പത്ത് മുൻനിര  ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കായിരിക്കും നിക്ഷേപത്തിനും മാർഗനിർദ്ദേശങ്ങൾക്കും അവസരം ലഭിക്കുക.  മൂന്നു കോടി രൂപ വരെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപമായി നേടാം. കൂടാതെ ബിസിനസ് പങ്കാളികളെയും ലഭിക്കും. നിക്ഷേപത്തിനു തയാറായി എത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുന്നിൽ ഈ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ അവതരണം നടത്താം. വിപണിയിലേക്ക് വഴി തുറക്കുന്നതിനുള്ള അവസരം, ഒരു വർഷത്തെ ബ്രാൻഡിങ് പിന്തുണ എന്നിവയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. 

ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം, സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന നിക്ഷേപ പദ്ധതിയുമായുള്ള  ബന്ധം, കേരളത്തിലെ 50 മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനുള്ള അവസരം, ഇൻകുബേഷൻ സെന്റർ സൗകര്യം, നിക്ഷേപത്തിന് തയാറായെത്തുന്ന വ്യക്തികളെ പങ്കാളികളാക്കാനുള്ള സാധ്യത  തുടങ്ങിയവയാണ്  നിക്ഷേപകർക്ക് ലഭിക്കുന്നത്. 

വൻകിട നിക്ഷേപകർക്കു പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരും മുൻനിര സ്റ്റാർട്ടപ് കമ്പനികളുടെ  പ്രതിനിധികളും  സമ്മേളനത്തിനെത്തുന്നുണ്ട്. ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം, സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന നിക്ഷേപ പദ്ധതിയുമായുള്ള ബന്ധം, കേരളത്തിലെ 50 മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനുള്ള അവസരം, ഇൻകുബേഷൻ സെന്റർ സൗകര്യം, നിക്ഷേപത്തിന് തയാറായെത്തുന്ന വ്യക്തികളെ പങ്കാളികളാക്കാനുള്ള സാധ്യത  തുടങ്ങിയവയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. 
യൂണികോൺ ഇന്ത്യ വെൻച്വർ മാനേജിംഗ് പാർട്ണർ  അനിൽ ജോഷി, നിക്ഷേപക ഉപദേഷ്ടാവും സീ ഫണ്ട് സഹസ്ഥാപകനുമായ മനോജ് കുമാർ അഗർവാൾ, സെക്കുറ ഇൻവെസ്റ്റ്‌മെൻറ് മാനേജ്‌മെൻറ് പാർട്ണർ എംഎ മെഹ്ബൂബ്, സ്‌പെഷ്യൽ ഇൻസെപ്റ്റ് അഡൈ്വസേർസ് എൽഎൽപി മാനേജിംഗ് പാർട്ണർ വിശേഷ് രാജാറാം, ടെക്‌നോളജി ആൻഡ് ബിസിനസ് കൺസൾട്ടിംഗ് ഗ്രൂപ്പ് സഹസ്ഥാപകനും പ്രിൻസിപ്പൽ കൺസൾട്ടൻറുമായ ദിബ്യ പ്രകാശ്, എസ് എസ് കൺസൾട്ടിംഗ് ചീഫ് എക്‌സിക്യൂട്ടിവ് ഷിലെൻ സഗുണൻ, അർഥ വെൻച്വർ ഫണ്ട് പാർട്ണർ വിനോദ് കെനി, കോണര്‍‌സ്റ്റോൺ വെൻച്വർസ് പാർട്‌ണേഴ്‌സ് ഫണ്ട് മാനേജിംഗ് പാർട്ണർ അഭിഷേക് പ്രസാദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 
സീഡിംഗ് കേരളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഡിസംബർ 30 വരെ ംംം.ലെലറശിഴസലൃമഹമ.രീാ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് എന്ന സൗൊളൗിറശിഴ@േെമൃൗേുാശശൈീി.ശി   ഇ-മെയിലിൽ ബന്ധപ്പെടണം. 

Latest News