Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി;  അമിത് ഷായുടെ നേതൃത്വത്തിലുള്ള രഥ യാത്ര ഹൈക്കോടതി വിലക്കി

കല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ രഥ യാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. കൂച് ബെഹാറില്‍ നാളെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉല്‍ഘാടനം ചെയ്യാനിരിക്കെയാണ് കോടതി രഥ യാത്ര വിലക്കി ഉത്തരവിട്ടത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കോടതിയെ സമീപിച്ചത്. രഥ യാത്ര സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് സുപ്രണ്ടുമാരില്‍ നിന്നും റിപോര്‍ട്ടുകള്‍ തേടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജനുവരി ഒമ്പതു വരെ സംസ്ഥാനത്ത് ഒരു രഥയാത്രയും നടത്താനാവില്ല. ബി.ജെ.പി കോടതി സമീപിക്കാന്‍ വൈകിയെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നത് പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ വാദം കേള്‍ക്കുന്നതിനിടെ രഥ യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാന വ്യാപക റാലി ആയതിനാല്‍ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍മാര്‍ അതതു പോലീസ് സുപ്രണ്ടുമാരെ കണ്ട് പരിപാടിയുടെ വിശദമായ രേഖയുണ്ടാക്കണം. പോലീസും ഇന്റലിജന്‍സ് ബ്യൂറോയും സമര്‍പ്പിച്ച റിപോര്‍ട്ടുകളും കോടതി പരിഗണിച്ചു. കേസ് ജനുവരി ഒമ്പതിനു വീണ്ടും പരിഗണിക്കും. 

Related Story 
ബി.ജെ.പിയുടെ രഥ യാത്ര ബംഗാളില്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ 

Latest News