Sorry, you need to enable JavaScript to visit this website.

ശബരിമല സ്ത്രീ പ്രവേശനം: പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും

ന്യുദല്‍ഹി- എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം പുനപ്പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്കുള്ള മൗലികാവകാശം തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്തംബര്‍ 29ന് പുറപ്പെടുവിട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ഈ ഹര്‍ജികള്‍. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ ആര്‍ത്തവ പ്രായമായ പത്തിനു 50നും ഇടയില്‍ വയസ്സുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നാണ് ആചാരം. ഈ ആചാരം മാറ്റാനാവില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇത് സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശ നിഷേധമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതേ ആവശ്യമുന്നയിച്ച് വീണ്ടും കോടതി സമീപിക്കുന്നത് വെറുതെയാകുമെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ക്ഷേത്ര പ്രതിഷ്ഠയായ അയ്യപ്പന്റെ ബ്രഹ്മചര്യം സ്ത്രീ പ്രവേശനം മൂലം നഷ്ടമാകുമെന്നാണ് സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്. കോടതി വിധി ഉണ്ടായിട്ടും സര്‍ക്കാര്‍ സുരക്ഷ ഉറപ്പു നല്‍കിയിട്ടും ആര്‍ത്തവ പ്രായത്തിലുള്ള ഒരു സ്ത്രീക്കും ശബരിമയലില്‍ സന്ദര്‍ശനത്തിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തില്‍ ശബരിമലയില്‍ നിരവധി സ്ത്രീ ഭക്തരെയാണ് തടഞ്ഞു തിരിച്ചയച്ചത്.
 

Latest News