Sorry, you need to enable JavaScript to visit this website.

സൗദിക്കകത്തെ ഹജ് തീര്‍ഥാടകര്‍ രണ്ടാം ഗഡു അടക്കാന്‍ നിര്‍ദേശം; ശനി അവസാന ദിവസം

ജിദ്ദ- സൗദിയില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
രണ്ടാം ഗഡുവായി പാക്കേജ് നിരക്കിന്റെ 40 ശതമാനമാണ് അടക്കേണ്ടത്. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ ബുക്കിംഗ് റദ്ദാകും.
ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആഭ്യന്തര ഹജ് തീര്‍ഥാടകരും മൂന്നിനം വാക്‌സിനുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ ഒരു ഡോസ് കോവിഡ് വാക്‌സിന്‍ (എക്‌സ്.ബി.ബി.1.5) സ്വീകരിക്കണം. സീസണല്‍ ഇന്‍ഫഌവന്‍സ വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍ ക്വാഡ്രിവാലന്റ് എന്നിവയും തീര്‍ഥാടകരും ഹജ് സേവന മേഖലാ ജീവനക്കാരും സ്വീകരിക്കണം.  വാക്‌സിനുകള്‍ സ്വീകരിച്ചവരെ ആരോഗ്യ മന്ത്രാലയത്തിന്റെ സിഹ പ്ലാറ്റ്‌ഫോമിലെ നാഷണല്‍ വാക്‌സിന്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യും.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News